രാജ്‌നാഥ് സിംഗ് ഇറാനിലെത്തി; പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മോസ്കോയിൽ നിന്ന് കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയ സിംഗ്, ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെഹ്‌റാൻ സന്ദർശനവേളയിൽ അദ്ദേഹം ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയെ കാണും.